
സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെ താൻ ചോദ്യം ചെയ്തിരുന്നു, ചിത്ര കടുംകൈ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല : ചിത്രയുടെ മരണത്തിന് പിന്നാലെ ഹേംനാഥ് സുഹൃത്തുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്
സ്വന്തം ലേഖകൻ
കൊച്ചി : പ്രമുഖ അവാതരകയും സീരിയൽ നടിയുമായി വിജെ ചിത്രയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ചിത്ര ആത്മഹത്യ നടത്തിയത് കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്നെന്ന പൊലീസ് കണ്ടെത്തലിനെ സാധുകരിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
കേസിൽ അറസ്റ്റിലായ ഭർത്താവ് നടിയുടെ മരണത്തിന് തൊട്ടുപിന്നാലെ സുഹൃത്തിനോട് സംസാരിക്കുന്ന ടെലിഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ചിത്ര സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെ താൻ ചോദ്യം ചെയ്തുവെന്നും ഇതിൽ കുപിതയായ നടി ടോയ്‌ലെറ്റിൽ കയറി വാതിൽ അടച്ചുവെന്നും ചിത്ര കടുംകൈ ചെയ്യുമെന്നു ഒരിക്കിലും കരുതിയിരുന്നില്ലെന്ന് ഭർത്താവ് ഹേംനാഥ് പറയുന്ന സംഭാഷണമാണ് പുറത്തുവന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഹേംനാഥിനെതിരെ ഗുരുതര ആരോപണവുമായി ചിത്രയുടെ സുഹൃത്ത് സെയ്ദ് രോഹിത്തും രംഗത്തു വന്നിരുന്നു.. ചിത്രയെ ഹേംനാഥ് രവി ശാരീരികമായി ഉപദ്രവിച്ചതിന് താൻ സാക്ഷിയാണെന്നു സെയ്ദ് വെളിപ്പെടുത്തിയിട്ടുണ്ട്.
നേരത്തെയും സഹതാരങ്ങൾക്കൊപ്പമുള്ള അഭിനയത്തിന്റെ കാര്യത്തിൽ ഹേംനാഥ് ചിത്രയുമായി കലഹിച്ചിരുന്നു. സീരിയൽ ചിത്രീകരണ സ്ഥലത്തു വച്ചു പോലും ഹേംനാഥിൽ നിന്ന് ചിത്ര മാനസിക പീഡനം നേരിട്ടിരുന്നതായി സെയ്ദ് രോഹിത് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ചിത്ര ഹേംനാഥിനൊപ്പമുള്ള ജീവിതത്തിൽ അവർ സംതൃപ്തയായിരുന്നില്ലെന്നും നിരന്തരം പീഡനം ഏറ്റിരുന്നതായും സെയ്ദ് രോഹിത് പറഞ്ഞു.
ചിത്രയുടെ സീരിയൽ ചിത്രീകരണ സ്ഥലത്ത് മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നു. ഇതേതുടർന്ന് ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ ചിത്രയുടെ അമ്മ നിർബന്ധിച്ചിരുന്നു.
എന്നാൽ അതിനുംമുൻപെ ഇരുവരും വീട്ടുകാരെ അറിയിക്കാതെ വിവാഹം റജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെ ഹേംനാഥുമായി വഴക്കുണ്ടായതും വിവാഹം ഉപേക്ഷിക്കാൻ അമ്മ നിർബന്ധിച്ചതും ചിത്രയെ ഏറെ സമ്മർദ്ദത്തിലാക്കുകയായിരുന്നു.
ഡിസംബർ 9 ന് പുലർച്ചെ രണ്ടു മണിയോടെ പാണ്ഡ്യൻ സ്‌റ്റോഴ്‌സ് എന്ന സീരിയലിന്റെ ചിത്രീകരണം കഴിഞ്ഞു ഹോട്ടലെത്തിയ ചിത്രയും ഹേംനാഥും തമ്മിൽ വഴക്കിട്ടതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
ചിത്രയും ഹേംനാഥിന്റെ അച്ഛനും തമ്മിലുള്ള ഫോൺ സംഭാഷണമാണ് നിർണായകമായത്. പാണ്ഡ്യൻ സ്‌റ്റോഴ്‌സിലെ നടന്മാരോടൊപ്പം ഇഴുകിച്ചേർന്ന് അഭിനയിക്കുന്നതിനെ ഹേംനാഥ് നിരന്തരം എതിർത്തിരുന്നതായി ചിത്ര ഹേംനാഥിന്റെ അച്ഛനോടു പറയുന്നത് ഓഡിയോ ക്ലിപ്പിൽ വ്യക്തമായിരുന്നു.
ചിത്രയുടെ ഫോണിൽനിന്നു ഹേംനാഥ് ഡിലീറ്റ് ചെയ്തിരുന്ന ഓഡിയോ ക്ലിപ് സൈബർ പൊലീസ് വീണ്ടെടുത്തതിനു പിന്നാലെയായിരുന്നു അറസ്റ്റ് ചെയ്തതും.