
ചിങ്ങവനം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിന് 100% അഭിമാനവിജയം: വിജയികളുടെ ഫോട്ടോ കാണാം
സ്വന്തം ലേഖകൻ
ചിങ്ങവനം : എസ് എസ് എൽ സി പരീക്ഷയിൽ ചിങ്ങവനം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിന് മിന്നും വിജയം. പരീക്ഷ എഴുതിയ എല്ലാ കുട്ടികളും വിജയിച്ചപ്പോൾ 13 ഫുൾ എ പ്ലസ്, മൂന്ന് ഒൻപത് എ പ്ലസും , ആറ് എട്ട് എ പ്ലസും സ്കൂളിൻ്റെ പടി കടന്ന് എത്തി.
മികവാർന്ന ഈ വിജയത്തിന് കരുത്തേകിയത് അധ്യാപക- അനധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

154 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതിയത്. അർപ്പണ മനോഭാവത്തോടെയുള്ള അധ്യാപനം, രാവിലെയും വൈകുന്നേരവും ഉള്ള പ്രത്യേക പരിശീലനം, രാത്രികാല പരീക്ഷ മുന്നൊരുക്ക ക്ലാസ്സുകൾ, എന്നിങ്ങനെ ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഘടകങ്ങൾ ഏറെയാണെന്ന് സ്കൂൾ അധികൃതർ പറയുന്നു.













Third Eye News Live
0