video
play-sharp-fill

ചിങ്ങവനം ഗോമതി കവലയിലെ സിഗ്നല്‍ ലൈറ്റ് എവിടെയെന്ന് നാട്ടുകാര്‍; ഹൈമാസ്റ്റ് ലൈറ്റും കണ്ണടച്ചു

ചിങ്ങവനം ഗോമതി കവലയിലെ സിഗ്നല്‍ ലൈറ്റ് എവിടെയെന്ന് നാട്ടുകാര്‍; ഹൈമാസ്റ്റ് ലൈറ്റും കണ്ണടച്ചു

Spread the love

 

സ്വന്തം ലേഖകന്‍
ചിങ്ങവനം: ഗോമതി കവലയില്‍ സ്ഥാപിക്കാമെന്നു പറഞ്ഞ സിഗ്നല്‍ ലൈറ്റ് എവിടെയെന്ന് നാട്ടുകാര്‍. ഓരോ അപകടങ്ങള്‍ ഉണ്ടാകുമ്പോഴും ഇവിടെ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കാമെന്ന വാഗ്ദാനമുണ്ടാവും. പക്ഷേ ഇതുവരെ ലൈറ്റ് സ്ഥാപിച്ചിട്ടില്ല.

ഏറ്റവും ഒടുവില്‍ ഇവിടെ സംഭവിച്ചത് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടമാണ്. അപ്പോഴും ആവര്‍ത്തിച്ചു സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കാമെന്ന്. മൂന്നു വശത്തു നിന്നും എത്തുന്ന വാഹനങ്ങള്‍ ഒരേ സമയം ജംഗ്ഷനില്‍ എത്തുമ്പോഴാണ് അപകടമുണ്ടാവുന്നത്. സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചാല്‍ വാഹനങ്ങളെ നിയന്ത്രിക്കാന്‍ കഴിയും. അപകടം കുറയുകയും ചെയ്യും.

പള്ളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും പന്നിമറ്റം ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങളും പരസ്പരം കാണാന്‍ സാധിക്കില്ല. ഇരു സൈഡിലും നിന്നെത്തുന്ന വാഹനങ്ങള്‍ ജംഗ്ഷന്‍ കടക്കുമ്പോഴാണ് കണ്ടുമുട്ടുക. അപ്പോഴേക്കും ചില സമയങ്ങളില്‍ കൂട്ടിയിടി നടന്നു കഴിയും. ഇതൊഴിവാക്കാനാണ് സിഗ്നല്‍ ലൈറ്റ് ഉപകരിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോമതി കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് ഏറെ നാളായി. അതിനാല്‍ ഇവിടെ രാത്രിയില്‍ കൂരിരുട്ടാണ്. ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കാനുള്ള നടപടികള്‍ വൈകുന്നത് ജംഗ്ഷനിലെ അപകടക്കെണി വര്‍ധിക്കാനിടയാക്കും.

ഗോമതി കവലയില്‍ അപകടം വര്‍ധിച്ചതിനെ തുടര്‍ന്ന് ഇവിടുത്തെ ഡിവൈഡറിലെ പുല്ല് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വെട്ടി നിരപ്പാക്കിയിരുന്നു. പുല്ലു വളര്‍ന്ന് വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്ത അവസ്ഥയില്‍ വരെ എത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ചിങ്ങവനത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പുല്ലുവെട്ടാന്‍ രംഗത്തെത്തിയത്.