
ചിങ്ങവനത്ത് മധ്യവയസ്കനായ ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ; പിടിയിലായത് ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശിയായ ഇരുപത്തിനാലുകാരൻ
സ്വന്തം ലേഖകൻ
കോട്ടയം: ചിങ്ങവനത്ത് മധ്യവയസ്കനായ ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടി. ചങ്ങനാശ്ശേരി മാടപ്പള്ളി പേഴത്തോലിൽ രാഹുൽ എന്ന് വിളിക്കുന്ന കൃഷ്ണകുമാർ (24) എന്നയാളെയാണ് ചിങ്ങവനം പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഓഗസ്റ്റ് മാസം പത്തൊമ്പതാം തീയതി മധ്യവയസ്കൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ ഇയാളും സുഹൃത്തുക്കളും ചേർന്ന് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിക്കുകയും തുടർന്നുണ്ടായ തർക്കത്തിന് ഒടുവിൽ ഇവർ ഓട്ടോ ഡ്രൈവറെ കുത്തുകയുമായിരുന്നു. തുടർന്ന് പ്രതികളായ അജിത് ജോബി, വിഷ്ണു എന്നിവരെ അന്വേഷണസംഘം പിടികൂടിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒളിവില്‍ പോയ കൃഷ്ണകുമാറിന് വേണ്ടി തിരച്ചിൽ ശക്തമാക്കിയതിനെത്തുടർന്ന് ഇയാളെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആലപ്പുഴ പുന്നപ്രയിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ വീട്ടില്‍ സ്ഫോടക വസ്തു എറിഞ്ഞതിന് കടുത്തുരുത്തി സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്.
ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി.ആർ,എസ്.ഐ അനീഷ് കുമാർ, ബിനീഷ്, സി.പി.ഓ മാരായ സതീഷ് എസ്,സലമോൻ, മണികണ്ഠൻ, പ്രകാശ് കെ.വി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി