video
play-sharp-fill

ഒന്നല്ല രണ്ടല്ല, ചൈനയുടെ ആകാശത്ത് ഒന്നിച്ചുദിച്ചത് ഏഴ് സൂര്യൻ: വാ പൊളിച്ച്‌ ശാസ്ത്രലോകം: വിചിത്ര പ്രതിഭാസത്തിനു പിന്നിലെ സത്യമിത്.

ഒന്നല്ല രണ്ടല്ല, ചൈനയുടെ ആകാശത്ത് ഒന്നിച്ചുദിച്ചത് ഏഴ് സൂര്യൻ: വാ പൊളിച്ച്‌ ശാസ്ത്രലോകം: വിചിത്ര പ്രതിഭാസത്തിനു പിന്നിലെ സത്യമിത്.

Spread the love

ഡൽഹി: ഇക്കഴിഞ്ഞ മാസം പുറത്തുവന്ന ചിത്രങ്ങള്‍ ചൈനീസ് വാന നിരീക്ഷകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഏഴ് സൂര്യന്മാർ ആകാശത്ത് ഒന്നിച്ചുദിച്ച്‌ നില്‍ക്കുന്ന ചിത്രം കണ്ടാണ് ശാസ്ത്രജ്ഞർ മൂക്കത്ത് വിരല്‍ വച്ചത്.

ചെംഗ്ഡുവിലെ ഒരു ആശുപത്രിയില്‍ വച്ച്‌ മിസ് വാങ് എന്ന സ്ത്രീ കഴിഞ്ഞ മാസം ആദ്യം ചിത്രീകരിച്ച ഒരു വൈറല്‍ വീഡിയോയിലാണ് അതിശയകരമായ കാഴ്ച പകർത്തിയത്.

നിമിഷനേരംകൊണ്ട് ഈ ദൃശ്യങ്ങള്‍ ഇന്റർനെറ്റില്‍ പ്രചരിച്ചു. ഒരേ നിരയില്‍ ഉദിച്ചുയർന്നു നില്‍ക്കുന്ന ഏഴ് സൂര്യന്മാർ. ഓരോന്നും പ്രകാശിക്കുന്ന തീവ്രതയില്‍ വ്യത്യാസമുണ്ട്. ഒരുമിനിറ്റോളം നീണ്ടു നില്‍ക്കുന്ന വീഡിയോ കാഴ്‌ചക്കാരെ അമ്പരപ്പിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാലിപ്പോള്‍ ചിത്രത്തിനുപിന്നിലെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്. ഇത് ആകാശത്തില്‍ ഉണ്ടായ സ്വാഭാവിക പ്രതിഭാസമായിരുന്നില്ല. മറിച്ച്‌ ആശുപത്രി ജനാലയുടെ പാളിയുള്ള ഗ്ലാസിലൂടെ ദൃശ്യം പകർത്തിയപ്പോള്‍ പ്രകാശം
പ്രതിഫലിച്ചതുമൂലമുണ്ടായ മിഥ്യ പ്രതിബിംബങ്ങളാണ് 7 സൂര്യന്മാരായി ഫ്രെയിമില്‍ ഇടം പിടിച്ചത്.

ചിത്രത്തിനുപിന്നിലെ ശാസ്ത്രീയ വശം പുറത്തു വന്നെങ്കിലും പലരും ഈ വീഡിയോക്ക് താഴെ തമാശകലർന്ന കമന്റുകളുമായെത്തി. “ഒടുവില്‍ ആഗോളതാപനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി”എന്നൊരു ഉപയോക്താവ് കമന്റ് ചെയ്തപ്പോള്‍ പ്രശ്നം കാന്തിക മണ്ഡലത്തിലെ തകരാറുമൂലമാണെന്നും കോസ്മിക് ബ്യൂറോ പ്രശ്നം പരിഹരിച്ചുവെന്നും മറ്റൊരാള്‍ പറഞ്ഞു.