ചൈനയ്‌ക്കെതിരെ പൊരുതിമരിച്ച വീരപുത്രന്മാരുടെ പേരുവിവരങ്ങൾ ഇങ്ങനെ: വീരസൈനികരുടെ പേരു വിവരങ്ങൾ മുഴുവനും പുറത്തു വിട്ട് സൈന്യം; അഭിമാനിക്കാം ഈ വീരപുത്രൻമാരെ ഓർത്ത്

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

ന്യൂഡൽഹി: ഭാരതത്തിന്റെ അതിർത്തിയും രാജ്യത്തിന്റെ മാനവും കാക്കാനുള്ള പോരാട്ടത്തിനിടെ വീരമൃത്യു വരിച്ച സൈനികരുടെ പേരും വിവരവും പുറത്തു വിട്ട് രാജ്യം. അതിർത്തിയിൽ ചൈനീസ് സൈന്യത്തോട് പോരാടി വീരമൃത്യു വരിച്ച സൈനികരുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഒരു കേണൽ ഉൾപ്പെടെ മൂന്ന് ജവാന്മാമാരുടെ വിവരങ്ങൾ ചൊവ്വാഴ്ച രാവിലെ തന്നെ സൈന്യം പുറത്തുവിട്ടിരുന്നു. പരിക്കേറ്റ 17 ജവാന്മാരുടെ മരണം ചൊവ്വാഴ്ച രാത്രിയാണ് കരസേന സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുഭാഗത്തും ആൾനാശമുണ്ടായതായാണ് ഇന്ത്യ വ്യക്തമാക്കിയത്. എന്നാൽ, ഇക്കാര്യത്തിൽ ചൈന ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. അതിർത്തിയിലെ യഥാർഥ നിയന്ത്രണ രേഖയിൽ 45 വർഷത്തിന് ശേഷാണ് ഇത്ര വലിയ ആൾ നാശം രാജ്യത്തിന് സംഭവിക്കുന്നത്.

കേണൽ ബി. സന്തോഷ് ബാബു (ഹൈദരാബാദ്)

നായിബ് സുബേദാർ നുഥുറാം സോറൻ (മയൂർബഞ്ജ്)

നായിബ് സുബേദാർ മൻദീപ് സിങ് (പട്യാല)

നായിബ് സുബേദാർ സാത്നം സിംഗ് (ഗുർദാസ്പുർ)

ഹവിൽദാർ കെ പളനി (മധുര)

ഹവിൽദാർ സുനിൽകുമാർ (പാട്ന)

ഹവിൽദാർ ബിപുൽ റോയ് (മീററ്റ് സിറ്റി)

നായിക് ദീപക് കുമാർ(രേവ)

രാജേഷ് ഓറങ്ക് (ബിർഭം)

കുന്ദൻ കുമാർ ഓഝ (സാഹിബ്ഗഞ്ജ്)

ഗണേഷ് റാം (കാൻകെ)

ചന്ദ്രകാന്ത പ്രഥാൻ (കാന്ദമൽ)

അൻകുഷ് (ഹമിർപുർ)

ഗുൽബീന്ദർ (സങ്ക്റൂർ)

ഗുർതേജ്സിംഗ് (മാൻസ)

ചന്ദൻ കുമാർ (ഭോജ്പുർ)

കുന്ദൻ കുമാർ (സഹർസ)

അമൻ കുമാർ (സംസ്തിപുർ)

ജയ് കിഷോർ സിംഗ് (വൈശാലി)

ഗണേഷ് ഹൻസ്ഡ (കിഴക്കൻ സിംഗ്ഭും)