ചൈന വീണ്ടും ഭീതിയിൽ: ഒറ്റ ദിവസം കൊണ്ട് 75 പുതിയ കൊറോണ കേസുകൾ; രണ്ടാം ഘട്ട വ്യാപന സാധ്യത

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ബെയ്ജിങ്: ചൈന വീണ്ടും ഭീതിയിൽ. രണ്ടാം ഘട്ട വ്യാപന സാധ്യത സൂചന നൽകി രോഗം വീണ്ടും റിപ്പോർട്ട് ചെയ്തു. കൊറോണ വ്യാപനം പിടിച്ചുകെട്ടാൻ കഴിഞ്ഞുവെന്ന ആശ്വാസത്തിലിരിക്കെ വീണ്ടും നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നു.

 

ഒറ്റ ദിവസം കൊണ്ട് 75 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടമാകുകയാണോ എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ് നിലയിൽ. രോഗം സ്ഥിരീകരിച്ചവരിൽ ഏറെയും വിദേശത്തു നിന്ന് വന്നവരാണ്. സമീപ ദിവസങ്ങളിലെല്ലാം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെല്ലാം വിദേശത്തുനിന്ന് എത്തിവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഒരാഴ്ചയായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്ന വുഹാനിലും ഒരാൾക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. വുഹാനിൽ ഏഴ് പേർ കൂടി മരിച്ചതായാണ് ഒടുവിലായി പുറത്തുവന്ന റിപ്പോർട്ട്.രോഗബാധിതരുടെ എണ്ണം കുറഞ്ഞതോടെ വുഹാനിൽ അടക്കം ജനങ്ങൾക്ക് വീടുകളിൽനിന്ന് പുറത്തിറങ്ങുന്നതിന് ചില ഇളവുകൾ നൽകിയിരുന്നു.

 

അതിനിടയിലാണ് ആശങ്ക ഉയർത്തി രോഗബാധിതരുടെ എണ്ണം കൂടുന്നത്. നിലവിൽ 81,000 കേസുകളാണ് ചൈനയിലുള്ളത്. തിങ്കളാഴ്ചത്തെ അപേക്ഷിച്ച രോഗം സ്ഥിരീകരിച്ചവർ ചൊവ്വാഴ്ചയായപ്പോൾ ഇരട്ടിയായിരിക്കുകയാണ്.

 

രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ ബെയ്ജിങ്ങിലേക്കുള്ള എല്ലാ വിമാനങ്ങളും മറ്റ് ചില നഗരങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. അവിടെ എത്തുന്നവരെ എല്ലാം പരിശോധിച്ച ശേഷമാണ് മാറ്റുന്നത്. രണ്ടാം ഘട്ട വ്യാപന സാധ്യത എന്ന മുന്നറിയിപ്പോടെയാണ് ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.