video
play-sharp-fill
ചൈനയിൽ അജ്ഞാത വൈറസ് രോഗം ;   വൂഹാൻ നഗരത്തിലും പരിസരത്തും  വൈറസ്  പടർന്നുപിടിക്കുന്നു

ചൈനയിൽ അജ്ഞാത വൈറസ് രോഗം ; വൂഹാൻ നഗരത്തിലും പരിസരത്തും വൈറസ് പടർന്നുപിടിക്കുന്നു

 

സ്വന്തം ലേഖകൻ

ബെയ്ജിങ്: ചൈനയിൽ അജ്ഞാത വൈറസ് രോഗം പടരുന്നു .വൂഹാൻ നഗരത്തിലും പരിസരപ്രദേശത്തുമാണ് ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗം പടരുന്നത്. ഇതുവരെ 44 പേരിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നും ഇതിൽ 11 പേരുടെ നില ഗുരുതരമാണെന്നും ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ റിപ്പോർട്ട്.

121 പേരാണ് നിലവിൽ ആരോഗ്യവിദഗ്ധരുടെ നിരീക്ഷണത്തിൽ കഴിയുന്നത്. എന്നാൽ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് ബാധിക്കുന്ന വൈറസ് അല്ല ഇതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. രോഗികളെ ചികിത്സിച്ചിരുന്നവരിൽ വൈറസ് ബാധ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
വൈറസിന്റെ ഉറവിടവും സ്വഭാവവും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള പരിശോധനകൾ തുടരുകയാണെന്ന്വൂഹാൻ ഹെൽത്ത് കമ്മീഷൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, നിലവിൽ പടർന്നുപിടിക്കുന്ന വൈറസ് ‘സാർസ്’ ആണെന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരണം നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണവുമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതികരണം. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച എട്ടുപേരെവൂഹാൻ പോലീസ് കഴിഞ്ഞദിവസം പിടികൂടുകയും ചെയ്തു.

അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ചൈനയുടെ അയൽരാജ്യങ്ങളിലും കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സിംഗപ്പൂർ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങൾ കർശന പരിശോധനയ്ക്ക് ശേഷമാണ് വൂഹാനിൽനിന്നുള്ള യാത്രക്കാരെ പ്രവേശിപ്പിക്കുന്നത്.