play-sharp-fill
കുട്ടികളുടെ ലൈബ്രറി; ശിശുദിനാഘോഷ സമാപന സമ്മേളനം നാളെ

കുട്ടികളുടെ ലൈബ്രറി; ശിശുദിനാഘോഷ സമാപന സമ്മേളനം നാളെ

സ്വന്തം ലേഖകന്‍

കോട്ടയം:കുട്ടികളുടെ ലൈബ്രറിയും ജവഹര്‍ ബാലഭവനും സംയുക്തമായ് നടത്തിയ ശിശുദിനാഘോഷ കലാമത്സരങ്ങളുടെ സമാപന സമ്മേളനം നാളെ (തിങ്കള്‍)നടക്കും. 14 ന് രാവിലെ 11ന് കുട്ടികളുടെ ലൈബ്രറി രാഗം ഹാളില്‍നടക്കുന്ന സമാപന സമ്മേളനം തോമസ് ചാഴികാടന്‍ എം.പി.ഉദ്ഘാടനം ചെയ്യും.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, സംവിധായകന്‍ ജോഷി മാത്യൂ എന്നിവര്‍ സമ്മാനദാനം നടത്തും.കുട്ടികളുടെ ലൈബ്രറി ചെയര്‍മാന്‍ എബ്രഹാം ഇട്ടിച്ചെറിയമുഖ്യ പ്രഭാഷണം നടത്തും.എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി.ജയകുമാര്‍, നന്തിയോട് ബഷീര്‍, ഷാജി വേങ്കടത്ത്, അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പ്രസംഗിക്കും മലയാളം പ്രസംഗ മത്സരം (എല്‍.പി) ഒന്നാം സ്ഥാനം നേടിയ ജൂഡ് എഞ്ചല്‍ അജയ് (സെന്റ് മേരീസ് എല്‍.പി.എസ് പാല) അദ്ധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു.പി.വിഭാഗം മലയാളം പ്രസംഗ മത്സരം ഒന്നാം സ്ഥാനം നേടിയ അമീന എസ് ഹമീദ് (മരിയന്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ കളത്തിപ്പടി) ശിശുദിന സന്ദേശം നല്‍കും. അഞ്ചു ദിവസം നീണ്ട ശിശുദിന കലാ മത്സരങ്ങളില്‍ 2500 കുട്ടികള്‍ പങ്കെടുത്തു.14 4 പോയി ന്റ് നേടിയ ഇല്ലിക്കല്‍ ചിന്മയ വിദ്യാലയത്തിനാണ് ഓവറോള്‍ കിരീടം. മരിയന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും മൗണ്ട് കാര്‍മല്‍ ( കഞ്ഞിക്കുഴി മൂന്നാം സ്ഥാനവും നേടി. ഒന്നാം സമ്മാനാര്‍ഹമായ ഇനങ്ങള്‍ രാവിലെ 10ന് അവതരിപ്പിക്കും.