കുട്ടികളുടെ ലൈബ്രറിയിൽ നൃത്ത, സംഗീത,വാദ്യ കലകളിൽ പുതിയ ക്ലാസുകൾ ആരംഭിച്ചു ; വിദ്യാരംഭത്തിന് മുന്നോടിയായി സംഗീതാർച്ചന നടന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കുട്ടികളുടെ ലൈബ്രറിയിൽ വിദ്യാരംഭത്തിന് നൃത്ത, സംഗീത ,വാദ്യ കലകളിൽപുതിയ ക്ലാസുകൾ ആരംഭിച്ചു. നൂറിലേറെ കൂട്ടികൾ ആചാര്യന്മാർക്ക് ദക്ഷിണ നൽകി വിദ്യാരംഭം കുറിച്ചു.

വിദ്യാരംഭത്തിന് മുന്നോടിയായി ശ്രീലതാ ശ്രീകുമാറിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ സംഗീതാർച്ചനയും നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടി ചെറിയ , എക്സി കൂട്ടീവ് ഡയറക്ടർ വി.ജയകുമാർ ,ഗോവിന്ദാചര്യ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മികച്ച കലാകാരന്മാരായ അദ്ധ്യാപകർ നയിക്കുന്ന ക്ലാസുകൾക്ക് പ്രതിമാസഫീസ് 100 രൂപ മാത്രമാണ്.

മുതിർന്നവർക്കും പ്രത്യേക ക്ലാസുകൾക്കു പുറമേ യോഗ,കരാട്ടേ, ചെണ്ട, അബാക്കസ്, മലയാളം, ഹിന്ദി, സ്പോക്കൺ ഇംഗ്ലീഷ് പ്രത്യേക ക്ലാസുകൾ ഉണ്ട്. അഡ്മിഷൻ തുടരുന്നു.