
സ്വന്തം ലേഖകൻ
കോട്ടയം : കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ ശിശുദിനാഘോഷ കലാ മത്സരങ്ങളിൽ മലയാളംപ്രസംഗ മത്സരത്തിൽ (യു.പി) ഒന്നാം സ്ഥാനം ലഭിച്ച അമയ് അരവിന്ദ് (ഹോളി ഫാമിലി എച്ച്.എസ് കോട്ടയം) കുട്ടികളുടെ പ്രധാനമന്ത്രിയാകും.
ഇംഗ്ലീഷ് പ്രസംഗം (എൽ.പി) ഒന്നാം സ്ഥാനം ലഭിച്ച ജൂഡ് ആഞ്ചലോസ്(സെന്റ് മേരി എൽ.പി.എസ് പാല ) കലാ മത്സരങ്ങളിൽ മലയാളംപ്രസംഗ മത്സരത്തിൽ (യു.പി) ഒന്നാം സ്ഥാനം ലഭിച്ചകുട്ടികളുടെ ലൈബ്രറി രാഗം ഹാളിൽ രാവിലെ 10 ന് നടക്കുന്ന ശിശുദിനാഘോഷ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമ്മേളനം ഡപൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടി ച്ചെറിയ, എക്സി കൂട്ടീവ് ഡയറക്ടർ വി.ജയകുമാർ , മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ അഡ്വ വി.ബി. ബിനു, ലതികാ സുഭാഷ്, റബേക്ക ബേബി ഐപ്പ്, ഷാജി വേങ്കടത്ത് തുടങ്ങിയവർ പ്രസംഗിക്കും.
2500 കുട്ടികൾ പങ്കെടുത്ത നാലു ദിവസം നീണ്ട ശിശുദിനാഘോഷ മത്സരങ്ങൾ നാളെ സമാപിക്കും. 14 ന് സമ്മാനദാനം നടത്തും.