
കുട്ടികളുടെ പ്രഭാതഭക്ഷണം ഒരിക്കലും മുടക്കരുത്; ഈ അസുഖത്തിന് കാരണമായേക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
സ്വന്തം ലേഖിക
കോട്ടയം: കുട്ടികള്‍ക്ക് അള്‍സര്‍ പുതിയ കാലത്തിൻ്റെ ആരോഗ്യ ഭീഷണിയാണ്.
പ്രഭാതഭക്ഷണം ഒഴിവാക്കുന്ന കുട്ടികളിലാണ് അള്‍സര്‍ കൂടുതലായി കണ്ടുവരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലര്‍ച്ചെ ട്യൂഷനുള്ള കുട്ടികളില്‍ ചിലരെങ്കിലും രാവിലെ ചായയോ പാലോ കുടിച്ച് പഠിക്കാന്‍ പോകുന്നവരാണ്. പലരും ട്യൂഷന്‍ കഴിഞ്ഞ് ക്ലാസില്‍ പോയാല്‍ പിന്നീട് ഉച്ചഭക്ഷണമായിരിക്കും കഴിക്കുക.
ഓര്‍ക്കുക, പ്രഭാതഭക്ഷണം ഒഴിവാക്കുന്ന കുട്ടികള്‍ക്കാണ് അള്‍സര്‍ ഭീഷണി കൂടുതല്‍. അതിനാല്‍ ഒരു കാരണവശാലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്.
പത്ത്, പ്ലസ് ടു ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് പഠനകാര്യങ്ങളിലെ മാനസിക പിരിമുറുക്കവും അള്‍സര്‍ബാധയ്ക്ക് കാരണമാകുന്നു.
അള്‍സറുമായി ബന്ധപ്പെട്ട അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവയും ഇവരില്‍ കൂടുതലാണ്.
Third Eye News Live
0