എന്തിനീ ക്രൂരത കുഞ്ഞല്ലേ……? വെള്ളാവൂരിൽ ആറുവയസുകാരന്‌ രക്ഷിതാക്കളുടെ ക്രൂരമർദ്ദനം എന്ന് പരാതി

Spread the love

വെള്ളാവൂർ :
ആറുവയസുകാരന്‌ രക്ഷിതാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ കുട്ടിയെ ഏറ്റെടുത്ത് ആശുപത്രിയിലാക്കി. വെള്ളാവൂര്‍ കുളക്കോട്ടുകുന്നേല്‍ ബിജു- ജലജ ദമ്പതികളുടെ മൂത്ത കുട്ടിക്കാണ് മര്‍ദനമേറ്റത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. അയല്‍വാസിയുടെ വീട്ടിലെ മോട്ടോര്‍ കേടാക്കി എന്ന പരാതിയെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഇത് തടയുകയും തുടര്‍ന്ന് വിവരം പഞ്ചായത്തംഗത്തെയും വനിതാശിശുക്ഷേമ വകുപ്പ് അധികൃതരെയും അറിയിച്ചു. വ്യാഴാഴ്ച ഇവരുടെ വീട്ടിലെത്തിയ ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ കുട്ടിയെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കുട്ടി ക്രൂരമര്‍ദനത്തിന് ഇരയായതായി കണ്ടെത്തി. സംഭവത്തില്‍ രക്ഷിതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ അറിയിച്ചു.

video
play-sharp-fill