നവജാത ശിശുവിനുള്ള പ്രതിരോധ കുത്തിവെപ്പിലെ വീഴ്ച്ച: അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: പാലാരിവട്ടത്ത് നവജാത ശിശുവിന് നല്‍കിയ പ്രതിരോധ കുത്തിവെപ്പിലെ വീഴ്ച്ചയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്.

കുടുംബത്തിന്റെ പരാതിയില്‍ അന്വേഷിച്ച്‌ നടപടി സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനിച്ച്‌ ആദ്യഘട്ടത്തില്‍ നല്‍കേണ്ട വാക്‌സിന് പകരം ആറാഴ്ച കഴിഞ്ഞ് നല്‍കേണ്ട വാക്‌സിനാണ് കുഞ്ഞിന് നല്‍കിയത്. ഇടപ്പള്ളി ഹെല്‍ത്ത് സെന്‍ററിനെതിരെയാണ് നവജാത ശിശുവിന് വാക്‌സിന്‍ മാറി നല്‍കിയതായി പരാതി ഉയര്‍ന്നത്.

സംഭവത്തില്‍ ആരോഗ്യ മന്ത്രിക്കും പൊലീസിലും പാലാരിവട്ടം സ്വദേശികളായ ദമ്പതികള്‍ പരാതി നല്‍കിയിരുന്നു.
വാക്‌സിന്‍ എടുത്ത് തിരിച്ച്‌ വീട്ടില്‍ എത്തിയ ശേഷം ഹെല്‍ത്ത് കാര്‍ഡ് പരിശോധിച്ചപ്പോഴാണ് വാക്‌സിന്‍ മാറ്റി കുത്തിവച്ച വിവരം മാതാപിതാക്കള്‍ തിരിച്ചറിയുന്നത്.

അപ്പോള്‍ തന്നെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവരമറിയിക്കുകയും അവരുടെ നിര്‍ദേശപ്രകാരം കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. 48 മണിക്കുര്‍ നിരീക്ഷിച്ചതിന് ശേഷം കുഞ്ഞിനെ ഡിസ്ചാര്‍ജ്ജ് ചെയ്‌തെങ്കിലും കുട്ടിക്ക് പനി മാറിയിട്ടില്ല.

എന്നാല്‍ വാക്‌സിന്‍ മാറി എടുത്താല്‍ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച്‌ ആശുപത്രി അധികൃതര്‍ കൃത്യമായ വിവരം നല്‍കിയിട്ടില്ല.