
മാസ്കിട്ട മെലിഞ്ഞയാള്‍; സംസാരിച്ചത് മലയാളം; വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതം
കാസർകോട്: വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.
ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണക്കമ്മല്‍ കവർന്ന ശേഷം വീടിനടുത്ത് തന്നെ ഉപേക്ഷിക്കുകയും ചെയ്തത്. മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് തന്നെ ഉപദ്രവിച്ചതെന്നാണ് കുട്ടിയുടെ മൊഴി.
ഇയാള്‍ മലയാളമാണ് സംസാരിച്ചതെന്നും കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ മാസ്കിട്ടിരുന്നെന്നും കുട്ടി വെളിപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുന്നുണ്ട്. കണ്ണൂർ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ഇന്നലെ പ്രത്യേക യോഗം വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സിസി ടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നത്. വീടിനെക്കുറിച്ച് അറിയാവുന്നയാളാണ് പ്രതിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.