വളാഞ്ചേരിയില്‍ നിന്നും കാണാതായ ഏഴുവയസുകാരനെ കണ്ടെത്തി; തട്ടിക്കൊണ്ടുപോയ അയല്‍വാസി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: വളാഞ്ചേരിയില്‍ മൂന്നാക്കല്‍ എം ആര്‍ അപ്പാര്‍ട്ട്മെന്‍റില്‍ നിന്നും കാണാതായ ഏഴു വയസുകാരനെ കണ്ടെത്തി.

കൊടുങ്ങല്ലൂരില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അയല്‍വാസി ഷിനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് വളാഞ്ചേരി മൂന്നാക്കല്‍ എം ആര്‍ അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്ന അഫീല-നവാസ് ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹര്‍ഹാനെ കാണാതായത്. ഫ്ലാറ്റിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയെ പെട്ടന്ന് കാണാതാകുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതി.

അപ്പാര്‍ട്ട്മെന്റിലെ താമസക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഇവരുടെ അയല്‍വാസിയായ പത്തൊൻപത് വയസുകാരന്‍ ഷിനാസിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസം ഇയാളെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും പുറത്താക്കിയിരുന്നു.

കുട്ടിയെ കാണാതായ ദിവസം ഇയാള്‍ ഇവിടെ എത്തിയിരുന്നതായാണ് അപ്പാര്‍ട്ട്മെന്റിലെ താമസക്കാര്‍ പൊലീസിന് നല്‍കിയ മൊഴി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.