തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ്; പ്രതിയായ ട്രാൻസ്ജെന്റര്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ നിന്ന് രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍.

ട്രാൻസ്ജെന്റര്‍ ഗീതുവിനെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വെെകിട്ടാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണന്തല സ്വദേശി പ്രസാദ്, ഭാര്യയും കുട്ടിയുമായി സര്‍ക്കസ് കാണാൻ വന്നതായിരുന്നു. ഇതിനിടെ ട്രാൻസ്ജെന്ററായ ഗീതു കുട്ടിയെ പ്രസാദിന്റെ കെെയില്‍ നിന്നും പിടിച്ച്‌ വലിച്ച്‌ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു.

എന്നാല്‍ പ്രസാദ് കുട്ടിയെ വിടാതെ പിടിക്കുകയും ഇതിനിടെ ആളുകള്‍ ഓടിക്കൂടുകയും ചെയ്തു. പിന്നാലെ പ്രതി കുട്ടിയുടെ കെെവിട്ട് ഓടി രക്ഷപ്പെട്ടു.

തുടര്‍ന്ന് പ്രസാദ് ഇന്നലെ തന്നെ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ തുട‌ര്‍ന്ന് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഗീതുവിനെ ഡിസ്ചാര്‍ജിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.