video
play-sharp-fill

വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ കുട്ടികൾക്ക് ചൊക്ലേറ്റ് നൽകി തട്ടിക്കൊണ്ടുപോകാൻ ശ്രമം; തിരുവനന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ കുട്ടികൾക്ക് ചൊക്ലേറ്റ് നൽകി തട്ടിക്കൊണ്ടുപോകാൻ ശ്രമം; തിരുവനന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വകാര്യ ആഡിറ്റോറിയത്തിൽ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ കുട്ടികൾക്ക് ചൊക്ലേറ്റ് നൽകി തട്ടി കൊണ്ട് പോകാൻ ശ്രമം നടത്തിയെന്ന സംശയത്തിൽ ഇതര സംസ്ഥനക്കാരനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ശനിയാഴ്ച വൈകുന്നേരം നാല് മുപ്പത്തോടെ തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചൽ ആണ് സംഭവം. ഓടി രക്ഷപ്പെടാൻ ശ്രമിച്ചയാളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

പ്രദേശത്തെ സ്വകാര്യ ആഡിറ്റോറിയത്തിൽ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ കുട്ടികൾക്ക് ചൊക്ലേറ്റ് നൽകി യുവാവ് പുറത്തേക്ക് കൂട്ടി കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ അടുത്ത് ഇയാളെ കണ്ട് സംശയം തോന്നിയ ആൾ ഇയാളെ തടയാൻ ശ്രമിച്ചു. ഇതോടെ യുവാവ് ഓഡിറ്റോറിയം പരിസരത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ വിവാഹത്തിന് എത്തിയ ചിലരും നാട്ടുകാരും ചേർന്ന് യുവാവിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

തടഞ്ഞുവച്ചു ചോദ്യം ചെയ്തെങ്കിലും യുവാവ് പ്രതികരിച്ചില്ല. വിവരമറിഞ്ഞ് നെയ്യാർ ഡാമിൽ നിന്നും പോലീസ് എത്തി ചോദ്യം ചെയ്തെങ്കിലും സംസാരിക്കാൻ ഇയാൾ കൂട്ടാക്കിയില്ല. തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഇയാൾക്കെതിരെ വൈകുന്നേരം വരെയും ആരും രേഖാമൂലം പരാതി നൽകിയില്ല.

ഓട്ടോ റിക്ഷയിൽ വന്നിറങ്ങിയ യുവാവിനൊപ്പം മറ്റൊരാൾ ഉണ്ടെന്നും ഇവർ വന്ന ഓട്ടോറിക്ഷയിൽ പഞ്ഞി മിഠായി ഉൾപ്പെടെ കണ്ടതായും ദൃഷ്‌സക്ഷികൾ ആരോപിച്ചു. കുട്ടികളെ തട്ടി കൊണ്ട് പോകുന്ന സംഘത്തിൽ പെട്ടവരാണോ ഇവർ എന്ന കാര്യത്തിൽ വ്യക്തതയില്ല. യുവാവിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടത് ആണെന്നും ഇവരുടെ പെരുമാറ്റത്തിൽ സംശയം ഉണ്ടെന്നും നാട്ടുകാർ പറയുന്നു. പരിശോധനയിൽ ഇയാളിൽ നിന്നും ഒരു കവർ മിഠായി കണ്ടെത്തി.