എറണാകുളത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്രയ്ക്കിടെ പിഞ്ചുകുഞ്ഞിന് അപസ്മാരം; ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി കെഎസ്ആർടിസി ജീവനക്കാർ

Spread the love

മരട്: എറണാകുളത്ത് യാത്രയ്ക്കിടെ അപസ്മാരം ഉണ്ടായ പിഞ്ചുകുഞ്ഞിനെ ബസ്സിൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പാക്കി കെഎസ്ആർടിസി ജീവനക്കാർ. ശനിയാഴ്ച ആയിരുന്നു സംഭവം.

video
play-sharp-fill

തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ദേശീയ പാതയില്‍ കുണ്ടന്നൂരിനു സമീപം എത്തിയപ്പോഴാണ് തിരുവനന്തപുരത്തുനിന്നു തൃശ്ശൂർക്ക് പോകുന്നതിന് ബസില്‍ കയറിയ ദമ്പതിമാരുടെ പത്ത് മാസം പ്രായമായ കുഞ്ഞിന് അപസ്മാരമുണ്ടായത്. പനി ശക്തമായതോടെയാണ് അപസ്മാരമുണ്ടായത്.

കണ്ടക്ടർ സുനില്‍ ഡ്രൈവറെ വിവരം അറിയിക്കുകയും ഡ്രൈവർ പ്രേമൻ ബസ് തിരിച്ച്‌ വിപിഎസ് ലേക്‌ഷോറിലേക്ക് പോവുകയായിരുന്നു. കെഎസ്‌ആർടിസി ബസ് ആശുപത്രി പരിസരത്തേക്ക് കടന്നുവരുന്നത് കണ്ടതോടെ ജീവനക്കാർ ഓടിയെത്തി. അവർ കുഞ്ഞിനെയുമെടുത്ത് അത്യാഹിത വിഭാഗത്തിലേക്ക് പാഞ്ഞു. ഡോക്ടർമാർ ഉള്‍പ്പെടെ ആരോഗ്യപ്രവർത്തകരുടെ സംഘം ഉടൻ ആവശ്യമായ പരിചരണം നല്‍കി കുഞ്ഞിന്‍റെ സുരക്ഷ ഉറപ്പാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group