
കോഴിക്കോട്: ഡൈനിങ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു.
അത്താണി കരിമ്പയില്‍ ഇലാഹിയ സ്കൂളിന് സമീപം മീത്തലെ ചാലക്കല്‍ സുബിന്‍പ്രേം – അഭിരാമി ദമ്പതികളുടെ ഇളയ മകള്‍ അല്ലി എന്ന അലംകൃതയാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് കുട്ടി ടേബിളില്‍ നിന്നും വീണത്. ഡൈനിങ് ടേബിളില്‍ ഒറ്റക്ക് കയറുന്ന പതിവുണ്ടായിരുന്നു, ശബ്ദം കേട്ട് ഓടി എത്തിയപ്പോള്‍ കുട്ടി നിലത്ത് ബോധം കെട്ടു വീണ് കിടക്കുന്നതാണ് കണ്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍തന്നെ കുട്ടിയെ സഹകരണ ആശുപത്രിയില്‍ എത്തിച്ചു . പള്‍സ് കുറഞ്ഞു വരുന്നതിനാല്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരണം സ്ഥിരീകരിച്ചു.







