
സ്വന്തം ലേഖിക
ഉപ്പുതറ: ചങ്ങനാശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒന്പതേക്കറില് കളിക്കുന്നതിനിടെ പടുതാക്കുളത്തില്‍ വീണു ആറ് വയസുകാരന് മരിച്ചു.
ആസാം ഗുവാഹത്തി ജാഗീ റോഡ് സ്വദേശികളായ ദുലാല്‍ ദാസ് – കുഞ്ചല്‍ ദമ്പതികളുടെ മകന് ഓംകൂര്‍ (6)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു അപകടം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒന്‍പതേക്കറിലെ പുരയിടത്തില്‍ മാതാപിതാക്കള്‍ പണിയെടുക്കുന്നതിനു സമീപം കളിക്കുകയായിരുന്ന കുട്ടി.
ഏറെ നേരമായി കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു സാധാരണയായി പോകാറുള്ള അയല്‍ വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്നു പുരയിടത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെ പടുതാക്കുളത്തിനു സമീപത്തുനിന്ന് ഒരു ചെരുപ്പ് കണ്ടെത്തി. തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് കുട്ടിയെ പടുതാക്കുളത്തില്‍ കണ്ടെത്തിയത്.
ഉടന്‍തന്നെ ഉപ്പുതറ സിഎച്ച്സിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.