ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി; ഒന്നര വയസുകാരന് ദാരുണാന്ത്യം

Spread the love

കാസർകോട്: ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസർകോട് നുള്ളിപ്പാടി ചെന്നിക്കരയിൽ സത്യേന്ദ്രന്റെയും രഞ്ജിനിയുടേയും മകൻ അൻവേദ്(ഒന്നര വയസ്സ്) ആണ് മരിച്ചത്.

video
play-sharp-fill

ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ശ്വസിക്കാൻ തടസ്സം നേരിടുകയായിരുന്നു. വൈകാതെ കുഞ്ഞ് മരിക്കുകയും ചെയ്തു.

എന്നാൽ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് ശ്വാസനാളത്തിൽ വണ്ട് കുടുങ്ങിയതായി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group