video
play-sharp-fill
രാത്രി അച്ഛനൊപ്പം ഉറങ്ങി കിടന്ന ഒന്നര വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത് കടപ്പുറത്ത് നിന്നും ; മാതാപിതാക്കളെ ഉൾപ്പെടെ ചോദ്യം ചെയ്ത് പൊലീസ്

രാത്രി അച്ഛനൊപ്പം ഉറങ്ങി കിടന്ന ഒന്നര വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത് കടപ്പുറത്ത് നിന്നും ; മാതാപിതാക്കളെ ഉൾപ്പെടെ ചോദ്യം ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ

കണ്ണൂർ: രാത്രി അച്ഛനൊപ്പം ഉറങ്ങികിടന്ന ഒന്നര വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത് കടപ്പുറത്ത് നിന്നും. കണ്ണൂർ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യയുടെയും പ്രണവിനെയും മകൻ ഒന്നരവയസുകാരൻ റിയാന്റെ മൃതദേഹമാണ് ഇവിടുത്തെ കടപ്പുറത്ത് കണ്ടെത്തിയത്.

ഞായറാഴ്ച വീട്ടിൽ ഉറക്കി കിടത്തിയിരുന്ന കുട്ടിയെ രാവിലെ 6.20 മണിയോടടുത്ത് കാണാതായെന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. അതേസമയം കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ശരണ്യയുടെ ബന്ധുവായ സിജിത്ത് പറയുന്നത്. മാതാപിക്കളെ ഉൾപ്പെടെ പൊലീസ് ചോദ്യം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടി വീടിനുള്ളിൽ ഉണ്ടായിരുന്നുവെന്നും രാവിലെ വരെ വീടിന്റെ കതകുകൾ ഒന്നും തുറന്നിരുന്നില്ലെന്നും ബന്ധുവായ സിജിത്ത് പറയുന്നു. അച്ഛനായ പ്രണവിനൊപ്പമാണ് കുട്ടി കിടന്നതെന്നും അമ്മ ചൂട് കാരണം വീടിന്റെ ഹാളിൽ കിടന്നുവെന്നും കുഞ്ഞിന്റേത് കൊലപാതകമാണെന്ന് താൻ സംശയിക്കുന്നുവെന്നും സിജിത്ത് പറയുന്നുണ്ട്. രാവിലെ മൂന്ന് മണിക്ക് കുഞ്ഞ് എഴുന്നേറ്റുവെന്നും ശേഷം പ്രണവിനൊപ്പം കിടത്തിയുറക്കുകയായിരുന്നുവെന്ന് ശരണ്യയും പറഞ്ഞു.

കുഞ്ഞിനെ കാണാതായതിനെ തുടർന്ന് രാവിലെ പൊലീസ് നടത്തിയ തിരച്ചിലിലാണ് കടപ്പുറത്തെ കരിങ്കൽ ഭിത്തികൾക്കിടയിൽ നിന്നും കുട്ടിയുടെ ജീവനറ്റ ശരീരം കണ്ടെടുക്കുന്നത്.