video
play-sharp-fill

മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം; സംഭവം പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ

മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം; സംഭവം പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി:പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരി മരിച്ചു.കമ്പനിയിലെ ജീവനക്കാരിയായ പശ്ചിമബംഗാള്‍ സ്വദേശി ഹുനൂബയുടെ മകള്‍ അസ്മിനിയാണ് മരിച്ചത്.

രാവിലെ അമ്മക്കൊപ്പം പ്ലൈവുഡ് കമ്പനിയില്‍ എത്തിയതായിരുന്നു നാലുവയസ്സുകാരി. അമ്മ ജോലി ചെയ്യുന്ന സമയത്ത് കമ്പനി പരിസരത്തുള്ള വേസ്റ്റ് കുഴിയിലേക്കാണ് കുട്ടി വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലിക്കിടെ അമ്മക്ക് മകളെ കൃത്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല.മൃതദേഹം പെരുമ്പാവൂരിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

രാവിലെ അമ്മ ജോലിക്കെത്തിയപ്പോള്‍ കുട്ടിയും ഒപ്പമുണ്ടായിരുന്നു. ആ മേഖലയില്‍ ചുറ്റുപാടും കേന്ദ്രീകരിച്ച്‌ നിരവധി പ്ലൈവുഡ് കമ്പനികളുണ്ട്. രാവിലെ ഏഴുമണി മുതല്‍ തന്നെ അമ്മമാര്‍ ജോലിക്കെത്തുകയും വൈകുന്നേരം ആറ് മണി കഴിഞ്ഞതിന് ശേഷമായിരിക്കും അവര്‍ തിരികെ പോകുക.

കുട്ടികൾക്കായി സ്കൂളോ അംഗന്‍വാടി സൗകര്യമോ ഇല്ല. അതുകൊണ്ട് തന്നെ മക്കളെ കൂട്ടി ഇവര്‍ ജോലി സ്ഥലത്തേക്ക് എത്തുന്നത് പതിവാണ്. വളരെ അപകടം പിടിച്ച തൊഴിലിടങ്ങളിലാണ് രണ്ടും മൂന്നും നാലും വയസ്സുള്ള കുട്ടികളെയും കൊണ്ട് മാതാപിതാക്കള്‍ ജോലിക്കെത്തുന്നത്.

Tags :