
മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു.
മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം.
അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്.
മാതാപിതാക്കള്‍ ചികിത്സ നല്‍കാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയർന്നതോടെ കോട്ടക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വർഷം ഏപ്രില്‍ 14ന് വീട്ടില്‍ വച്ചാണ് ഹിറ കുഞ്ഞിന് ജന്മം നല്‍കിയത്. ഇതുവരെ കുഞ്ഞിന് ഒരു പ്രതിരോധ കുത്തിവയ്പ്പും എടുത്തില്ലെന്നാണ് പൊലീസ് പറയുന്നത്.
സമൂഹമാദ്ധ്യമങ്ങളിലൂടെ അക്യുപങ്ചർ ചികിത്സ ഇവർ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയമായ ചികിത്സാ രീതിയെ ശക്തമായി എതിർക്കുന്ന നിലപാടുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇവർ പങ്കുവച്ചിരുന്നുവെന്നും ആരോപണമുണ്ട്. ഇന്നലെ വൈകിട്ടാണ് കുഞ്ഞ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം കബറടക്കി.