video
play-sharp-fill
കുളിപ്പിക്കുന്നതിനിടെ പതിനൊന്നുകാരിക്ക് പീഡനം ; രണ്ടാനച്ഛൻ അറസ്റ്റിൽ

കുളിപ്പിക്കുന്നതിനിടെ പതിനൊന്നുകാരിക്ക് പീഡനം ; രണ്ടാനച്ഛൻ അറസ്റ്റിൽ

 

സ്വന്തം ലേഖിക

കോട്ടയം: കോട്ടയത്ത് 11 വയസുകാരിക്ക് രണ്ടാനച്ഛനിൽ നിന്നും പീഡനം. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയതു. കുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് നടപടി. കഴിഞ്ഞ ഏപ്രിൽ മാസം മുതലാണ് പീഡനം നടന്നത്.

കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. കുളിപ്പിക്കുന്നതിനിടെയിലും ഉറങ്ങുമ്പോഴുമായിരുന്നു കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കൗൺസിലിംഗിനിടെയാണ് പീഡന വിവരം കുട്ടി പുറത്ത് പറഞ്ഞത്. വനിതാ സബ് ഇൻസ്പെക്ടർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് സമാനമായ സംഭവം കുറച്ച് ദിവസങ്ങൾക്ക് മുമ്പും അരങ്ങേറിയിരുന്നു. കോട്ടയം പൊൻകുന്നത്ത് സമാനമായ സംഭവം നടന്നത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂൾ അധികൃതർ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

രണ്ടാനച്ഛൻ നാളുകളായി പീഡിപ്പിക്കുകയാണെന്ന് കുട്ടി സഹപാഠികളോടും സ്‌കൂളിലെ അദ്ധ്യാപകരോടും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്.