Spread the love

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡും തുടർന്നുണ്ടായ പ്രതിഷേധങ്ങളും സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നും പ്രതികരിച്ചില്ല.

video
play-sharp-fill

രാവിലെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മാധ്യമങ്ങള്‍ മുഖ്യമന്ത്രിയോട് പ്രതികരണം തേടിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മാധ്യമപ്രവർത്തകരോട് മുഖം തിരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഡല്‍ഹി മുതല്‍ തിരുവനന്തപുരം വരെ പല തവണ മാധ്യമങ്ങളെ കണ്ടിട്ടും വി ഡി സതീശൻ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാൻ തയ്യാറായില്ല. ഇഡി റെയ്ഡിന് പിന്നില്‍ കോണ്‍ഗ്രസ് – ബിജെപി ഡീല്‍ എന്ന ആരോപണം സിപിഐഎം ശക്തമാക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, നയപ്രഖ്യാപന ദിവസമായ ഇന്ന് മുഖ്യമന്ത്രിയുടെ താല്‍ക്കാലിക ഔദ്യോഗിക വസതിയായ കൻടോണ്‍മെൻ്റ് ഹൗസില്‍ മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. ഇന്ന് മാധ്യമപ്രവർത്തകരെ കാണുന്നില്ലെന്നാണ് വിശദീകരണം.

സ്വകാര്യ വാഹനങ്ങളും പാർട്ടി പ്രവർത്തകരുടെ വാഹനങ്ങളും യഥേഷ്‌ടം കൻടോണ്‍മെൻ്റ് ഹൗസിലേക്ക് കടത്തിവിടുന്നുണ്ട്.