play-sharp-fill
മുഖ്യമന്ത്രി അടുത്ത മാസം യുഎഇയിലേക്ക്;  നാല് ദിവസത്തെ   സന്ദര്‍ശനം യുഎഇ സര്‍ക്കാരിന്‍റെ ക്ഷണ പ്രകാരം; മന്ത്രിമാരായ രാജീവും റിയാസും സംഘത്തില്‍

മുഖ്യമന്ത്രി അടുത്ത മാസം യുഎഇയിലേക്ക്; നാല് ദിവസത്തെ സന്ദര്‍ശനം യുഎഇ സര്‍ക്കാരിന്‍റെ ക്ഷണ പ്രകാരം; മന്ത്രിമാരായ രാജീവും റിയാസും സംഘത്തില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: നാല് ദിവസത്തെ സന്ദര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത മാസം യുഎഇയിലേക്ക് പോകും.


യുഎഇ സര്‍ക്കാരിന്‍റെ ക്ഷണ പ്രകാരമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മെയ് ഏഴിന് അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും പങ്കെടുക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് പത്തിന് പൊതുജന സംവാദം അടക്കം വിവിധ പരിപാടികളാണ് മുഖ്യമന്ത്രിയുടെ ഷെഡ്യൂളില്‍ ഉള്ളത്. മന്ത്രിമാരായ പി രാജീവും മുഹമ്മദ് റിയാസും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്കും സൗദി അറേബ്യയിലേക്കുമുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രാ വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

ജൂണില്‍ അമേരിക്കയിലേക്കും, സെപ്തംബറില്‍ സൗദി അറേബ്യയിലേക്കുമാണ് യാത്ര തീരുമാനിച്ചിട്ടുള്ളത്. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യു കെ- യുറോപ്പ് മേഖല സമ്മേളനം ലണ്ടനില്‍ നടത്തിയിരുന്നു. ഇതില്‍ മുഖ്യമന്ത്രിയടക്കം പങ്കെടുത്തിരുന്നു.