“അപകടങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മുൻകരുതലുകൾ എടുക്കും, സർക്കാർ കുടുംബത്തോടൊപ്പം” ; കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന സംഭവം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

തിരുവനന്തപുരം  : കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന സംഭവം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇനിയും അപകടങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മുൻകരുതലുകൾ എടുക്കും, അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നൽകും സർക്കാർ കുടുംബത്തോടൊപ്പമെന്നും മുഖ്യമന്ത്രി.

ആരോഗ്യമന്ത്രി വീണ ജോർജ് ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനെ ഫോണിൽ ബന്ധപ്പെട്ട് അനുശോചനം അറിയിച്ചു.
സർക്കാർ വേണ്ട സഹായം നൽകുമെന്നും, 2 ദിവസത്തിനകം വീട് സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group