play-sharp-fill
വിവാദ മൈക്ക് കേസില്‍ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു; മൈക്കും ആംപ്ലിഫയറും ഉടമയ്ക്ക് തിരികെ നല്‍കി; റിപ്പോര്‍ട്ട് നാളെ കോടതിയില്‍

വിവാദ മൈക്ക് കേസില്‍ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു; മൈക്കും ആംപ്ലിഫയറും ഉടമയ്ക്ക് തിരികെ നല്‍കി; റിപ്പോര്‍ട്ട് നാളെ കോടതിയില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ചു.

കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. കേസെടുത്തത് വൻ വിവാദമാവുകയും പൊതുജനമടക്കം പരിഹാസവുമായി രംഗത്ത് വരികയും ചെയ്തതോടെ കേസില്‍ നിന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ തലയൂരിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ പരിശോധന മാത്രം മതിയെന്നും തുടര്‍ നടപടികള്‍ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ചിരിപ്പിച്ച്‌ കൊല്ലരുതെന്നായിരുന്നു പരിഹസിച്ച പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചു പറഞ്ഞാണ് കേസെടുത്തതെന്ന് ആരോപിച്ചിരുന്നു.

കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ളിഫയറും ഉടമക്ക് പൊലീസ് തിരിച്ചു നല്‍കുകയും ചെയ്തു.