കൊച്ചി :മുസ്ലിം ലീഗിനെ ഇടതുമുന്നണിയില്‍ എടുക്കുക എന്നത് ആകാശത്ത് കാണുന്ന ചില സ്വപ്‌നങ്ങള്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു.
കേരളത്തിലെ യുഡിഎഫ് എന്നു പറഞ്ഞാല്‍ ആരാണ്. യഥാര്‍ത്ഥത്തില്‍ അത് ലീഗിന്റെ ശക്തിയാണ്. അത്തരത്തില്‍ ഒരു മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന കൂട്ടരെക്കുറിച്ച് വേണ്ടാത്ത ചിന്തകള്‍ നമ്മളാരും കൊണ്ടു നടക്കേണ്ടതില്ല എന്നാണ് തനിക്ക് പറയാനുള്ളത് എന്ന് മുഖ്യമന്ത്രി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്പ്രസ് ഡയലോഗ്‌സില്‍ പറഞ്ഞു.
പിണറായിയില്‍ തുടങ്ങി പിണറായിയില്‍ അവസാനിക്കും കേരളത്തിലെ കമ്യൂണിസം എന്ന വിമര്‍ശനം അഭിമുഖത്തിനിടെ ചൂണ്ടിക്കാട്ടിയപ്പോള്‍, ചിലരുടെ ആഗ്രഹങ്ങളുടെ ഭാഗമായിട്ട് പറയുന്നതാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആഗ്രഹങ്ങള്‍ ചിലപ്പോള്‍ മനസ്സില്‍ വെക്കാതെ ഇങ്ങനെ പുറത്തു പറഞ്ഞുവെന്ന് വരും. അതിന്റെ ഭാഗമായിട്ട് പറയുന്നതാണ്. പാര്‍ട്ടിയുടെ കാര്യത്തില്‍ ഒരു ക്ഷീണവും വരാന്‍ പോകുന്നില്ല. നല്ല നിലയില്‍ തന്നെ മുന്നോട്ടു പോകും. മുഖ്യമന്ത്രി പറഞ്ഞു.കേരളത്തില്‍ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യത്തിന്, “കേന്ദ്രമന്ത്രിസഭയാണോ?”എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിലെ കാബിനറ്റിനെക്കുറിച്ചാണെന്ന് സൂചിപ്പിച്ചപ്പോള്‍ ഞാനത് അറിഞ്ഞിട്ടില്ല. ഞാന്‍ ആദ്യമായിട്ട് കേള്‍ക്കുകയാണ്. എനിക്കറിയില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

Whatsapp Group 1 | Whatsapp Group 2 |Telegram Group
.