
പി പി.ഇ കിറ്റ് ധരിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു.
കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. കോട്ടയം ഡിസിസി ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആണ് കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പി പി ഇ കിറ്റ് അഴിമതിയിൽ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്.
കോട്ടയത്ത് കർഷക സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി.
Third Eye News Live
0
Tags :