പെരുമഴയ്ക്ക് പിന്നാലെ കൊടും ചൂട്; ചിക്കൻപോക്‌സ് പടരുന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പെരുമഴയ്ക്ക് പിന്നാലെ കൊടും ചൂടും കൂടെ ചിക്കൻപോക്സും പടരുന്നു. ഒരു മാസത്തിനിടെ 112 പേർക്കാണ് കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത്. ‘വെരിസെല്ല സോസ്റ്റർ ‘ എന്ന വൈറസ് പരത്തുന്ന ചിക്കൻപോക്സ് ചൂടുകൂടുമ്പോഴാണ് സാധാരണ പടരുന്നത്. വായുവിലൂടെ പകരുന്ന വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടാഴ്ച്ചക്ക് ശേഷമാകും ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടുക. കടുത്ത ശരീര വേദന, തളർച്ച, തലവേദന തുടങ്ങിയവയും ഉണ്ടാകും. രോഗി മൂക്ക് ചീറ്റുമ്പോഴോ , സ്പർശിക്കുമ്പോഴോ വൈറസ് വളരെ വേഗം മറ്റൊരാളിലേക്ക് പടരുന്നു. ‘അസൈക്ലോവിർ ‘ എന്ന ഗുളികയാണ് പ്രതിരോധ മരുന്നായും മരുന്നായും നൽകുന്നത്. വൈറസ് പെരുകുന്നതിനെ ഇത് തടയുകയും അണുബാധ നീണ്ടു നിൽക്കാതിരിക്കാൻ സഹായിക്കുകയും ചെയ്യും. ചിക്കൻപോക്സ് പ്രതിരോധശേഷി കുറക്കുന്നതിനാൽ ഫലപ്രദമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ന്യൂമോണിയ, ശ്വാസകോശത്തിൽ അണുബാധ എന്നിവയ്ക്കിടയാക്കിയേക്കാം. മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട് പഞ്ചായത്തുകളിൽ നിരവധിപേർക്ക് ചിക്കൻപോക്സ് ബാധിച്ചിട്ടുണ്ട്. കുട്ടികൾക്കിടയിലാണ് കൂടുതലും കണ്ടെത്തിയത്.