
കോട്ടയം: കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റ ഭാഗമായി, വാഴൂർ സിഡിഎസ് കേരള ചിക്കൻ ഔട്ട്‌ലെറ്റിൽ ഫ്രോസൺ ചിക്കൻ വിപണനം ആരംഭിച്ചു. ബിഎസ്എൻഎൽ ഓഫീസിന് സമീപമുള്ള കേരള ചിക്കൻ സെന്ററിന്റെ സമീപത്താണ് പുതിയ ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്നത്.
പാചകത്തിന് അനുയോജ്യമായ രീതിയിൽ തയ്യാറാക്കിയ കോഴിയിറച്ചി മിതമായ നിരക്കിൽ ലഭ്യമാണ്. കറിക്കട്ട്, ബിരിയാണിക്കട്ട്, ബോൺലെസ്, ലെഗ് പീസ് തുടങ്ങിയ വിവിധ ഭാഗങ്ങൾ ഇവിടെ ലഭ്യമാണ്.
കൂടാതെ ഹോം ഡെലിവറി സൗകര്യവും പുതിയ ഔട്ട്‌ലെറ്റിൽ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ നാലുവർഷമായി കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതിയി ഇവിടെ വിജയകരമായി പ്രവർത്തിച്ചു വരികയാണ്. ന്യായവിലക്ക് കോഴിയിറച്ചി ലഭ്യമാകുന്നതാണ് കേരള ചിക്കന്‍ ഇത്ര പ്രിയമേറാൻ കാരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിലെ മറ്റു ഭാഗങ്ങളിലും കൂടുതൽ ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ. ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി നിർവഹിച്ചു.