video
play-sharp-fill
സേതുരാമയ്യർ അഞ്ചാമതും വെള്ളിത്തിരയിലേയ്ക്ക്: വലം കയ്യായി വിക്രമും ഒപ്പമുണ്ടാകും: ജഗതീ ശ്രീകുമാർ വിക്രമായി വീണ്ടും വെള്ളിത്തിരയിലേയ്ക്ക്

സേതുരാമയ്യർ അഞ്ചാമതും വെള്ളിത്തിരയിലേയ്ക്ക്: വലം കയ്യായി വിക്രമും ഒപ്പമുണ്ടാകും: ജഗതീ ശ്രീകുമാർ വിക്രമായി വീണ്ടും വെള്ളിത്തിരയിലേയ്ക്ക്

സിനിമാ ഡെസ്‌ക്
തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ് കഷ്ടപ്പെട്ട് ജീവതത്തിലേയ്ക്ക് തിരെകയെത്തിയ മലയാളത്തിന്റെ മഹാനടൻ ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലേയ്ക്ക് മടങ്ങിയെത്തുന്നു. സി.ബി.ഐ സിനിമാ പരമ്പരയിലെ അഞ്ചാം ഭാഗത്തിൽ സേതുരാമയ്യരുടെ വലംകയ്യായ വിക്രമായാണ് ജഗതി ശ്രീകുമാർ വീണ്ടും സിനിമയിൽ സജീവമാകുന്നത്.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജഗതിയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി കൈവന്നതോടെയാണ് ഡോക്ടർമാർ തന്നെ നിർദ്ദേശിച്ച് അദ്ദേഹത്തെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തിക്കാൻ ശ്രമിച്ചത്. അങ്ങിനെ ആ എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ജഗതിയുടെ മകൻ രാജ്കുമാർ ജഗതി ശ്രീകുമാർ എന്റർടെയൻമെന്റ്‌സ് എന്ന പേരിൽ തുടങ്ങിയ പരസ്യ ചിത്ര നിർമാണ കമ്പനിക്ക് വേണ്ടി സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിനായി ജഗതിയെ കൂടി ഉൾപ്പെടുത്തി ഒരു പരസ്യ ചിത്രം തയാറാക്കിയിരുന്നു. കൗമുദി ടി.വി നടത്തിയ അഭിമുഖത്തിൽ ജഗതിയുടെ മകൻ പറയുന്നത് മമ്മൂട്ടി നായകൻ ആവുന്ന സിബിഐ അഞ്ചാം ഭാഗത്തിൽ ജഗതി അഭിനയിക്കും എന്നാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആയിരിക്കും എന്നാണ് സൂചന. സിബിഐ സീരീസുകളിൽ സേതുരാമയ്യർ കഥാപാത്രത്തോടൊപ്പം സജീവ സാന്നിധ്യം ആയിരുന്നു വിക്രം എന്ന ജഗതി കഥാപാത്രം ഉണ്ടായിരുന്നു. ഇപ്പോൾ ഇതാ അഞ്ചാം ഭാഗത്തിലും ജഗതി ഭാഗമാവുകയാണ് എന്നാണ് റിപ്പോർട്ട്.
ഈയടുത്ത് ജഗതിയുടെ സുഹൃത്തായ ശരത്ത്ചന്ദ്രൻ നായർ സംവിധാനം ചെയ്യുന്ന കബീറിന്റെ ദിവസങ്ങൾ എന്ന ചിത്രത്തിൽ ജഗതി അഭിനയിച്ചു എന്ന വാർത്തകൾ ഉണ്ടായിരുന്നു. മകൻ രാജ്കുമാർ അത് ശരി വച്ചു. ജഗതി എന്ന നടനെ സിനിമയിലേക്ക് സജീവമായി കൊണ്ടുവരാനാണ് തീരുമാനമെന്നും അദ്ദേഹത്തിന്റെ ഡോക്ടർമാർ അടക്കം പറഞ്ഞത് പപ്പയുടെ ആരോഗ്യത്തിന് അത് ഗുണകരമാവുമെന്നാണ് എന്ന് മകൻ രാജ്കുമാർ പറയുന്നു.