ഛത്തീസ്ഗഡിൽ ഭക്ഷണം വാഗ്ദാനം ചെയ്ത് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ; മദ്യപിച്ചെത്തിയ പ്രതി പ്രഭാതഭക്ഷണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ ഫാമിലെത്തിച്ച് ഉപദ്രവിച്ചുവെന്ന് കുട്ടിയുടെ മൊഴി

Spread the love

ഛത്തീസ്ഗഡ്; പ്രഭാതഭക്ഷണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫാമിലേക്ക് കൊണ്ടുപോയ ശേഷം പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ചകർഭാത പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മദ്യപിച്ചെത്തിയ ഒരാൾ പ്രഭാതഭക്ഷണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി.

തുടർന്ന് അടുത്തുള്ള ഫാമിൽ എത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചു. സംഭവശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശദമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ പ്രതിയെ തിരിച്ചറിഞ്ഞു. ആദ്യം ഇയാളുടെ ബൈക്ക് കണ്ടെത്തി, പിന്നീട് പ്രതിയേയും അറസ്റ്റ് ചെയ്തതായി ബിലാസ്പൂർ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് (എഎസ്പി) രാജേന്ദ്ര ജയ്‌സ്വാൾ പറഞ്ഞു.