video
play-sharp-fill

രാജ്യത്ത് ആദ്യമായി ചെസ് ടൂറിസം ആരംഭിക്കുന്നു : അത് നമ്മുടെ സ്വന്തം ആലപ്പുഴയിൽ

രാജ്യത്ത് ആദ്യമായി ചെസ് ടൂറിസം ആരംഭിക്കുന്നു : അത് നമ്മുടെ സ്വന്തം ആലപ്പുഴയിൽ

Spread the love

 

സ്വന്തം ലേഖകൻ

ആലപ്പുഴ: രാജ്യത്ത് ആദ്യമായി ചെസ് ടൂറിസം ആരംഭിക്കുന്നു . അതിന് തുടക്കം കുറിക്കുന്നത് നമ്മുടെ ആലപ്പുഴയിൽ .ചെസ്സും ടൂറിസവും കൂട്ടിയിണക്കി സഞ്ചാരികളെയും താരങ്ങളെയും കേരളത്തിലേക്ക് ആകർഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

മുൻ ഇന്ത്യൻ താരങ്ങളായ പ്രൊഫ. എൻ.ആർ. അനിൽകുമാർ, ഡോ. പി. മനോജ് കുമാർ, ജോ പറപ്പള്ളി എന്നിവരും നാല് ചെസ് പ്രേമികളും ചേർന്ന ഓറിയന്റ് ചെസ് മൂവ്‌സ് എന്ന കൂട്ടായ്മയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പുരവഞ്ചികളിലൂടെ കായൽക്കാഴ്ചകൾ കണ്ട്, ബീച്ചുകളെയും മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളെയും കൂട്ടിയിണക്കിയാണ് ചെസ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ജനുവരി 27 മുതൽ ഫെബ്രുവരി ഒന്നുവരെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെയാണ് ടൂർണമെന്റുകൾ. വിദേശത്തുനിന്നുൾപ്പെടെ നാൽപ്പതിലേറെ താരങ്ങൾ ഇതിൽ പങ്കെടുക്കും.

 

ഭക്ഷണം, യാത്ര, താമസസൗകര്യം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സന്ദർശനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. വിജയിക്ക് നാലുലക്ഷം രൂപവരെ സമ്മാനങ്ങളുമുണ്ട്. 64,000 രൂപയാണ് വിദേശതാരങ്ങളിൽനിന്ന് ഈടാക്കുന്നത്. സ്വദേശികൾക്ക് ഇളവുകളുണ്ടാവും.