
ചേര്‍ത്തലയില്‍ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; കുട്ടികളെ നോക്കാനായി ഭാര്യാ സഹോദരിയെ വീട്ടിലേക്ക് വരുത്തി; സംഭവം നഴ്‌സായ ഭാര്യയ്ക്ക് നൈറ്റ് ഡ്യൂട്ടി വന്ന ദിവസം; ഭാര്യയുടെ അനിയത്തിക്ക് മറ്റൊരു പ്രണയം ഉണ്ടെന്നറിഞ്ഞത് പ്രകോപനത്തിനിടയാക്കി; കൊലപാതക സാധ്യതയെന്ന് പൊലീസ്
സ്വന്തം ലേഖകന്‍
ആലപ്പുഴ: സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളിയിലാണ് സംഭവം. കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ എന്ന 25കാരിയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താത്കാലിക നഴ്സായി ജോലി ചെയ്ത് വരികയായിരുന്ന ഹരികൃഷ്ണ അവിവാഹിതയാണ്. യുവതിയുടെ സഹോദരി ഭര്‍ത്താവ് കടക്കരപ്പള്ളി പുത്തന്‍കാട്ടില്‍ രതീഷ് ഒളിവിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ സഹോദരിയ്ക്ക് ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നു. കുട്ടികളെ നോക്കാനായി രതിഷ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തി എന്നാണ് പ്രാഥമിക വിവരം. ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും യുവതിക്ക് മറ്റൊരു പ്രണയം ഉണ്ടെന്നറിഞ്ഞത് രതിഷിനെ പ്രകോപിപ്പിച്ചിരിക്കാം എന്നും അനുമാനിക്കുന്നു.
ഇരുവരെയും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഹരികൃഷ്ണയുടെ വീട്ടുകാരും പൊലീസും നടത്തിയ അന്വഷത്തിലാണ് മൃതദേഹം കണ്ടത്തിയത്. പട്ടണക്കാട് പൊലീസ് അന്വഷണം തുടങ്ങി.