ചേര്‍ത്തലയില്‍ 35 ഗ്രാം എംഡിഎംഎ യുമായി രണ്ടു പേര്‍ അറസ്റ്റില്‍; പിടിയിലായത് ചങ്ങനാശേരി, തിരുവല്ല സ്വദേശികൾ

Spread the love

ആലപ്പുഴ: ചേര്‍ത്തലയില്‍ 35 ഗ്രാം എംഡിഎംഎ യുമായി രണ്ടു പേര്‍ അറസ്റ്റില്‍. തിരുവല്ല സ്വദേശി റോഷന്‍, ചങ്ങനാശേരി സ്വദേശി ഷാരോണ്‍ എന്നിവരെയാണ് ചേര്‍ത്തല പൊലീസ് പിടികൂടിയത്. ഇരുവരും എംഡിഎംഎ ഉപയോഗിച്ച് ലഹരിയിലായിരുന്നു.

video
play-sharp-fill

ബെംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന സ്വകാര്യ ബസില്‍ ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടതോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.

റോഷന്‍ കഞ്ചാവ് കടത്ത് അടക്കം 18 ഓളം കേസുകളില്‍ പ്രതിയാണ്. കാപ്പയും ചുമത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുടെ ഉപഭോഗം വ്യാപകമാവുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഒട്ടേറെ യുവാക്കളെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മയക്കുമരുന്നുമായി പിടി കൂടിയത്.