
സ്വന്തം ലേഖകൻ
ചങ്ങനാശേരി: ദീര്‍ഘകാലമായി താഴെത്തട്ടിലുള്ള പട്ടികവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പല പദ്ധതികളും മാറിമാറി വന്ന സര്‍ക്കാരുകള്‍ അട്ടിമറിച്ചതായി ജോബ് മൈക്കിൾ എം എൽ എ
അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഭയുടെ 99 മത് സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി അവകാശങ്ങള്‍ സംരക്ഷിക്കാനും നിരന്തരം പട്ടികജാതി പീഡനങ്ങള്‍ ഒഴിവാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. പട്ടികജാതി അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സഭയിലെ അംഗത്തെപ്പോലെ താനും ഒപ്പമുണ്ടാകുമെന്ന് എം.എല്‍എ ജോബ് മൈക്കിള്‍ ഉറപ്പുനല്‍കി.
ജാതി സെന്‍സസ് നടപ്പാക്കിയെ തീരുമെന്ന് സംഘടന ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംസ്ഥാ പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്ഥാപക ദിനാഘോഷത്തില്‍ ജനറല്‍ സെക്രട്ടറി ഡോ.കല്ലറ പ്രശാന്ത് പതാക ദിനസന്ദേശം നല്കി.
കെ.കുട്ടപ്പന്, വൈസ്.പ്രസിഡന്റ്മാരായ കെ.കൃഷ്ണന്‍കുട്ടി, തങ്കച്ചന് മ്യാലില്‍, മധു നീണ്ടൂര്‍, സെക്രട്ടറിമാരായ പി.ജി അശോക്്കുമാര്‍, കെ,സി മനോജ്, രാജേഷ് മുടിമല, എക്സിക്യൂട്ടീവ് അംഗങ്ങളായ ഒ.കെ.സാബു, ഗോപി മഞ്ചാടിക്കര, രാജന് നാല്പാത്തിമല, സാബു പതിക്കല്‍, വി.എസ് കുട്ടപ്പന്എന്നിവര് പ്രസംഗിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


