video
play-sharp-fill
ചെക്ക് കേസിൽ ഊരാൻ പതിനെട്ട് അടവും പയറ്റി തുഷാർ ; യുഎഇ പൗരന്റെ പാസ്‌പോർട്ട് കോടതിയിൽ കെട്ടിവച്ച് ജാമ്യ വ്യവസ്ഥയിൽ ഇളവ് നേടാൻ ശ്രമം

ചെക്ക് കേസിൽ ഊരാൻ പതിനെട്ട് അടവും പയറ്റി തുഷാർ ; യുഎഇ പൗരന്റെ പാസ്‌പോർട്ട് കോടതിയിൽ കെട്ടിവച്ച് ജാമ്യ വ്യവസ്ഥയിൽ ഇളവ് നേടാൻ ശ്രമം

സ്വന്തം ലേഖിക

ദുബായ്: ചെക്ക് കേസിൽ യുഎഇയിൽ പിടിയിലായ തുഷാർ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നു. യുഎഇ പൗരന്റെ പാസ്‌പോർട്ട് കോടതിയിൽ സമർപ്പിച്ചു ജാമ്യവ്യവസ്ഥയിൽ ഇളവ് നേടാനാണ് ശ്രമം . ഇതിനായി തുഷാർ ഇന്ന് കോടതിയിൽ അപേക്ഷ നൽകും.

ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാമെന്ന തുഷാറിൻറെ ശ്രമം വൈകുന്ന സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം. യുഎഇ പൗരൻറെ പാസ്‌പോർട്ട് കോടതിയിൽ കെട്ടിവച്ച് ജാമ്യ വ്യസ്ഥയിൽ ഇളവ് വാങ്ങി കേരളത്തിലേക്ക് മടങ്ങാനാണ് ശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൻറെ തുടർ നടത്തിപ്പുകൾക്ക് സുഹൃത്തായ അറബിയുടെ പേരിൽ തുഷാർ പവർ ഓഫ് അറ്റോർണി നൽകി കഴിഞ്ഞു. ഇന്നിത് കോടതിയിൽ സമർപ്പിക്കും.

സ്വദേശിയുടെ പാസ്‌പോര്ട് സമർപ്പിച്ചാൽ തുഷാറിന്റെ പാസ്‌പോർട്ട്് കോടതി വിട്ടു കൊടുക്കും. ആൾ ജാമ്യത്തിനൊപ്പം കൂടുതൽ തുകയും കോടതിയിൽ കെട്ടി വയ്ക്കേണ്ടി വരും.

നേരത്തെ തുഷാറിന് ജാമ്യം ലഭിക്കുന്നതിനാവശ്യമായ പണം കോടതിയിൽ കെട്ടിവച്ച വ്യവസായി എംഎ യൂസഫലി തന്നെ ഇത്തവണയും സഹായിക്കും.

വിചാരണ തീരുന്നത് വരെയോ അല്ലെങ്കിൽ കോടതിക്ക് പുറത്തു കേസ് ഒത്ത തീർപ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാൻ കോടതി കഴിഞ്ഞ വ്യാഴാഴ്ച്ച തുഷാറിന് ജാമ്യം അനുവദിച്ചത്. തുഷാറിൻറെ പാസ്‌പോർട്ട് വാങ്ങി വയ്ക്കുകയും യാത്രാവിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. തുഷാർ വെള്ളാപള്ളി മുന്നോട്ട് വച്ച തുക അംഗീകരിക്കാൻ പാരതിക്കാരനായ നാസിൽ അബ്ദുള്ള തയ്യാറാവാത്തതാണ് അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോഴും ഒത്തുതീർപ്പ് ശ്രമങ്ങൾ വൈകാൻ കാരണം.