സ്വന്തം സ്റ്റാഫിനെ വെള്ളപൂശിയത് ഒട്ടും ശരിയായില്ല; വീണ ജോര്‍ജിന്റെ നടപടിയിൽ അടിമുടി ദുരൂഹത; ആരോഗ്യമന്ത്രിക്കും ഓഫീസിനും എന്തൊക്കെയോ ഒളിക്കാനുണ്ടെന്ന് രമേശ് ചെന്നിത്തല

Spread the love

തിരുവനന്തപുരം: ആരോഗ്യ മന്ത്രിക്കും ഓഫീസിനും എന്തൊക്കെയോ ഒളിക്കാനുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

video
play-sharp-fill

ഈ സംഭവത്തില്‍ അടിമുടി ദുരൂഹത നിലനില്‍ക്കുകയാണ്. പോലീസ് അന്വേഷണം വഴിപാട് ആകുമെന്ന കാര്യം വ്യക്തമാണ്. മന്ത്രി ഇന്നലെ നടത്തിയ അപക്വമായ പ്രസ്താവന തിരുത്തുകയും തൻ്റെ പേഴ്സണല്‍ സ്റ്റാഫിനെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുറത്ത് നിര്‍ത്തുകയുമാണ് മന്ത്രി ചെയ്യേണ്ടിയിരുന്നത്.

അതിനുപകരം സ്വന്തം സ്റ്റാഫിനെ വെള്ളപൂശിയത് ഒട്ടും ശരിയായ നടപടിയല്ല. അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന സര്‍ക്കാരില്‍ ഇതിനപ്പുറവും നടക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരൻ നല്‍കിയ പരാതി പോലീസിന് നല്‍കാതെ മുക്കിയശേഷം ആരോപണവിധേയൻ നല്‍കിയ പരാതി മാത്രം പോലീസിന് നല്‍കിയ മന്ത്രി ആദ്യം ചെയ്തത് തൻ്റെ സ്റ്റാഫിനെ വെള്ളപൂശുന്നതായിരുന്നു.ഇതോടെ വെട്ടിലായ പോലീസ് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുട്ടില്‍ തപ്പുകയാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം പ്രഹസമാകുമെന്ന കാര്യം ഉറപ്പാണെന്നും ചെന്നിത്തല പറഞ്ഞു.