ചെന്നൈ: ട്രെയിനിനുള്ളിൽ മലയാളി വനിതാ ഗാർഡിനെ ആക്രമിച്ചു. കൊല്ലം സ്വദേശിനി രാഖിയെയാണ് ആക്രമിച്ച് മൊബൈൽ ഫോണും പണവും രേഖകളും തട്ടിയെടുത്തത്. തിങ്കളാഴ്ച വൈകിട്ട് മധുരയ്ക്ക് സമീപമാണ് ആക്രമണം ഉണ്ടായത്.
പ്രായപൂർത്തിയാവാത്ത രണ്ടുപേരാണ് സംഭവത്തിൽ പ്രതികൾ. ഇതിൽ ഒരാളെ പിടികൂടി ഇയാളിൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുത്തു.
അറ്റകുറ്റപ്പണിക്കു ശേഷം സേലത്തുനിന്ന് മധുരയിലേക്ക് യാത്രക്കാരില്ലാതെ പോകുന്ന ട്രെയിനിലാണ് സംഭവം. കൂഡൽ നഗർ വൈഗ റെയിൽവേ പാലത്തിനു സമീപം സിഗ്നൽ ലഭിക്കാനായി നിർത്തിയിട്ടപ്പോഴാണ് അക്രമികൾ കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിച്ച രാഖിക്ക് നെറ്റിയിൽ പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയായിരുന്നു ഇവർ ചൊവ്വാഴ്ച വൈകിട്ട് ആശുപത്രി വിട്ടു.