video
play-sharp-fill

ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റിലും,മലബാർ എക്‌സ്പ്രസിലും വൻ കവർച്ച ; ഇരുപത്തിയഞ്ചു ലക്ഷത്തിന്റെ ഡയമണ്ടും പണവും മോഷ്ടിച്ചു

ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റിലും,മലബാർ എക്‌സ്പ്രസിലും വൻ കവർച്ച ; ഇരുപത്തിയഞ്ചു ലക്ഷത്തിന്റെ ഡയമണ്ടും പണവും മോഷ്ടിച്ചു

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റിലും മലബാർ എക്‌സ്പ്രസിലും വൻ കവർച്ച.25 ലക്ഷത്തിന്റെ ഡയമണ്ടും പണവും മോഷ്ടിച്ചു. ചെന്നൈ മംഗളൂരു സൂപ്പർഫാസ്റ്റിലും മലബാർ എക്‌സ്പ്രസിലുമായി 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയത്.10 ലക്ഷം രൂപയോളം പണവും നഷ്ടപ്പെട്ടു.

മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ന ചെന്നൈ സ്വദേശി പൊന്നിമാരന്റെ സ്വർണവും ഡയമണ്ടും പണവും ഉൾപ്പടെ 25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കവർച്ച ചെയ്യപ്പെട്ടത്. എ.സി.കമ്പാർട്ട്മെന്റിലായിരുന്നു പൊന്നിമാരൻ സഞ്ചരിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞങ്ങാട് സ്വദേശികളുടെയും ഒമ്പതര പവൻ മോഷണം പോയിട്ടുണ്ട്. പൊന്നിരാമൻ റെയിൽവെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

മലബാർ എക്സ്പ്രസ് വടകരയിലെത്തിയപ്പോഴും ചെന്നൈ-മംഗളൂരു എക്സ്പ്രസ് തിരൂരിലെത്തിയപ്പോഴുമാണ് മോഷണം നടന്നത്.