
സ്വന്തം ലേഖകൻ
ചെങ്ങന്നൂർ: അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി.യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
എം.സി റോഡില്‍ കത്തോലിക്കാ പള്ളിക്ക് സമീപം പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരത്തു നിന്നും ആലുവയിലേക്ക് പോവുകയായിരുന്നു മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അൻവറിന്റെ മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ കാറിൻറെ മുൻവശത്തിനും കടയുടെ ഷട്ടറിനും കേടുപാടുകൾ സംഭവിച്ചു. മൂന്ന് കുട്ടികളടക്കം അഞ്ച് പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
ഡ്രൈവിങ്ങിനിടയിൽ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം.