
കിണർ വൃത്തിയാക്കുന്നതിനിടെ റിംഗ് ഇടിഞ്ഞ് കിണറ്റിൽ അകപ്പെട്ടു..!! വയോധികന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
പത്തനംതിട്ട: ചെങ്ങന്നൂരിൽ കിണറ്റിൽ അകപ്പെട്ട വയോധികൻ മരിച്ചു. പതിനൊന്ന് മണിക്കൂർ നീണ്ട
രക്ഷാപ്രവർത്തനത്തിനൊടുവിൽ യോഹന്നാനെ പുറത്തെത്തിക്കാനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാത്രി എട്ടരയോടെയാണ്
അബോധാവസ്ഥയിൽ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ഒൻപതുമണിയോടെയായിരുന്നു അപകടം. കിണർ വൃത്തിയാക്കുന്നതിനിടെ, റിങ് ഇടിഞ്ഞു താഴ്ന്ന് കുടുങ്ങുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയർഫോഴ്സിന്റെ മൂന്നു യൂണിറ്റുകൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.റിങ് പൊക്കി തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. എന്നാൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഈ ശ്രമം ഉപേക്ഷിച്ചു.തുടർന്ന് കിണറിന് സമാന്തരമായി മറ്റൊരു കുഴി വെട്ടി ഇതിലൂടെ ഇദ്ദേഹത്തെ പുറത്തെത്തിക്കുകയായിരുന്നു.
Third Eye News Live
0
Tags :