പ്രളയത്തിൽ മുങ്ങി നിൽക്കുമ്പോഴും സഹജീവികളോട് തെല്ലും കരുണകാട്ടാതെ ചെങ്ങന്നൂരിലെ ഒരുപറ്റം മനുഷ്യമൃഗങ്ങൾ

പ്രളയത്തിൽ മുങ്ങി നിൽക്കുമ്പോഴും സഹജീവികളോട് തെല്ലും കരുണകാട്ടാതെ ചെങ്ങന്നൂരിലെ ഒരുപറ്റം മനുഷ്യമൃഗങ്ങൾ

ശ്രീകുമാർ

തിരുവല്ല: പ്രളയത്തിൽ മുങ്ങി ഏതു സമയത്തും തങ്ങളുടെ ജീവനും നഷ്ടപ്പെടുമെന്ന അവസ്ഥയിലും സഹജീവികളോട് തെല്ലും കരുണ കാട്ടാതെ ഒരുപറ്റം സ്ത്രീകൾ. ചെങ്ങന്നൂരിൽ ലേഡീസ് ഹോസ്റ്റലിൽ കയറി അക്രമം അഴിച്ചു വിട്ട സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചു. പമ്പാ ഡാം തുറന്നെന്നും എല്ലാവരും ഹോസ്റ്റൽ വിട്ട് വീട്ടിലേക്ക് മാറണമന്നും നിർദ്ദേശം ലഭിച്ച് ഏതാനും മണിക്കൂറുകൾക്കകമാണ് വെള്ളം ഒഴുകിയെത്തിയത്. ഹോസ്റ്റൽ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് വീട്ടിൽ പോകാനാകാതെ ഹോസ്റ്റലിൽ തന്നെ കഴിച്ചു കൂട്ടുകയായിരുന്നു. സമീപ വാസികളായ 624 പേർ തൊട്ടടുത്തുള്ള ഇവരുടെ കോളേജിലെ ക്യാമ്പിലും കഴിയുന്നുണ്ടായിരുന്നു. ഹോസ്റ്റലിന്റെ ഒരു നില വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് വിദ്യാർത്ഥിനികൾ രണ്ടാംനിലയിലെ റൂഫിലേക്ക് കയറുകയായിരുന്നു.

തുടർന്ന് ഭക്ഷണം കിട്ടാതെ മൂന്നു ദിവസം അവിടെ തങ്ങി. ഹെലികോപ്റ്ററുകൾ രക്ഷാ പ്രവർത്തനം നടത്താൻ വരുമെന്നും താഴെ നിന്ന് ശബ്ദം വയ്ക്കുകയോ അടയാളങ്ങൾ കാണിക്കുകയോ ചെയ്യണമെന്ന നിർദ്ദേശങ്ങളെ തുടർന്ന് ഹെലികോപ്റ്റർ ഹോസ്റ്റലിന് മുകളിലൂടെ പറന്നപ്പോൾ ചുമന്ന ഷാളുകൾ ഉയർത്തി വീശി കാണിക്കുകയും ഉച്ചത്തിൽ രക്ഷിക്കണേയെന്ന് വിളിച്ച് പറയുകയും ചെയ്തു. വിദ്യാർത്ഥിനികളുടെ നിലവിളി കേട്ട രക്ഷാ പ്രവർത്തകർ ഹോസ്റ്റലിനെ ലക്ഷ്യമാക്കി ഹെലികോപ്റ്റർ താഴ്ത്തി. ഹെലികോപ്റ്റർ താഴ്ന്നപ്പോൾ തങ്ങളുടെ വീടുകൾക്ക് കേടുപാടുകൾ പറ്റുമെന്നും ചെടികൾക്കും മരങ്ങൾക്കും നാശം സംഭവിക്കുമെന്നും തങ്ങളെ രക്ഷിച്ചിട്ട് മതി പെൺകുട്ടികളെ രക്ഷപ്പെടുത്താൻ എന്ന് ആക്രോശിച്ചുകൊണ്ട് ഒരുപറ്റം സ്ത്രീകളും ഏതാനും യുവാക്കളും കഴുത്തറ്റം വെള്ളത്തിൽ നീന്തി ഹോസ്റ്റൽ മുറിയിലേക്ക് കടന്നു വരികയും വിദ്യാർത്ഥിനികളെ അതിക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഗസ്റ്റ് 18 ഞായറാഴ്ചയുണ്ടായ സംഭവത്തെക്കുറിച്ച് ആദിത്യ, വൈഷ്ണവി, പാർവ്വതി എന്നീ വിദ്യാർത്ഥിനികൾ തേർഡ് ഐ ന്യൂസിനോട് സംസാരിക്കുമ്പോൾ പൊട്ടി കരയുകയായിരുന്നു. ഇവരെ ഹോസ്റ്റൽ മുറിയിലിട്ട് മർദ്ദിക്കുന്നതിന്റേയും കഴുത്തിൽ ഞെക്കിപ്പിടിച്ച് കസേരകൊണ്ട് തല്ലുന്നതിന്റേയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രളയത്തിൽ മുങ്ങി സ്വന്തം ജീവനും നഷ്ടപ്പെടുന്ന സാഹചര്യത്തിലും മലയാളികളുടെ അഹങ്കാരം തെല്ലും കുറഞ്ഞിട്ടില്ലെന്നുള്ളതിന്റെ ഉദാഹരണമാണ് ഈ സംഭവം.