
സ്വന്തം ലേഖകൻ
ചെങ്ങളം: കോട്ടയം കുമരകം റോഡിൽ ചെങ്ങളം വായശാല കവലയിൽ മാസങ്ങളായി അപകടകരമായ രീതിയിൽ കേബിളുകൾ താഴ്ന്നു കിടക്കുന്നു. സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർ അപകട മുന്നറിയിപ്പ് നൽകുന്നതിനായി താഴ്ന്നു കിടക്കുന്ന കേബിളിൽ വെള്ള പ്ലാസ്റ്റിക് കവർ കെട്ടിയിട്ടിട്ടുണ്ട്.
ഇത്രയും നാളായിട്ടും കേബിൾ ഉയർത്തി കെട്ടുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടില്ല എന്നാണ് ആക്ഷേപം. കറുത്ത നിറമുള്ള കേബിളുകൾ ആയതിനാൽ രാത്രികാലങ്ങളിൽ ആളുകൾക്ക് തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്.
ഈ സാഹചര്യത്തിൽ കേബിളിൽ കുരുങ്ങി അപകടം ഉണ്ടാകുന്നതിന് മുൻപ് അധികാരികൾ ഇടപെട്ട് കേബിളുകൾ ഉയർത്തി കെട്ടുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വലിയ വാഹനങ്ങളും ചരക്ക് ലോറിയും വന്നാൽ കേബിളിൽ കുടുങ്ങാൻ സാധ്യതയുണ്ടന്ന് നാട്ടുകാർ മുന്നറിയിപ്പു നല്കുന്നു.