
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: ചേനപ്പാടിയില്‍ ഭൂമിക്കടിയില്‍ നിന്നു മുഴക്കവും പ്രകമ്പനവും ഉണ്ടായ സ്ഥലത്ത് ജിയോളജി വകുപ്പ് അധികൃതര്‍ പരിശോധന നടത്തി.
പ്രദേശത്തെ ഭൂമിക്ക് വിള്ളലോ മറ്റ് പ്രശ്നങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല. മുഴക്കം കേട്ട ഭാഗത്ത് പാറക്കൂട്ടമായതിനാലാകാം ഇത്തരമൊരു പ്രതിഭാസമെന്നും ജില്ലാ കളക്‌ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം കൂടുതല്‍ വിശദമായ പരിശോധന നടത്താമെന്നും കോട്ടയം ജിയോജിസ്റ്റ് സി.എസ്. മഞ്ജു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെ 9.30 ഓടെയാണ് ജിയോളജി വകുപ്പിലെ സംഘം മുഴക്കം അനുഭവപ്പെട്ട ചേനപ്പാടി ഭാഗത്ത് പരിശോധന നടത്തിയത്.
പ്രദേശവാസികളോടും പ്രാദേശിക ജനപ്രതിനിധികളോടും സംഘം സംസാരിച്ചു.
ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നാണ് സംഘത്തിന്‍റെ വിലയിരുത്തല്‍.