video
play-sharp-fill

മീനിൽ രാസ വസ്തു: സ്വർണ മോതിരത്തിന്റെ നിറം മാറി

മീനിൽ രാസ വസ്തു: സ്വർണ മോതിരത്തിന്റെ നിറം മാറി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മീൻ കേടുകൂടാതെ സൂക്ഷിക്കാൻ രാസവസ്തു ചേർക്കുന്നതായി കേട്ടിട്ടുണ്ടെങ്കിൽ ഇന്ന് ചിങ്ങവനം ഭാഗത്തു നിന്നു പുറത്തു വന്നത് ഞെട്ടിക്കുന്ന ഒരു വാർത്തയാണ്്. മീൻവെട്ടുന്നതിനിടെ യുവതിയുടെ മോതിരങ്ങളുടെ നിറം മാറി. വാകത്താനം തോട്ടയ്ക്കാട് പൊങ്ങന്താനത്താണ് സംഭവം.

പൊങ്ങന്താനം കട്ടത്തറയിൽ ജനിമോന്റെ ഭാര്യ ജെസിയുടെ മോതിരത്തന്റെ നിറമാണ് മാറിയത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ നേഴ്സാണ് ജെസി. ഞയറാഴ്ച വാങ്ങിയ മത്തി ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മീൻ വെട്ടിയത്. വെട്ടിക്കഴിഞ്ഞപ്പോഴാണ് മോതിരങ്ങളുടെ നിറം മാറിയത് ശ്രദ്ധയിൽപ്പെട്ടത്. ആറ് വർഷം മുൻപ് വിവാഹ നാളിൽ ചാർത്തിയ 916 അടയാളമുള്ള വിവാഹ മോതിരം ഉൾപ്പെടെ രണ്ടു മോതിരങ്ങളുടെ നിറമാണ് മാറിയത്. മീനിൽ ചേർക്കുന്ന രാസപദാർഥങ്ങളാകാം സ്വർണ നിറം മാറ്റത്തിന്റെ കാരണമെന്നു സംശയിക്കുന്നു. ആരോഗ്യ വകുപ്പിലും വാകത്താനം പോലീസിലും വിവരം അറിയി്ച്ചു. ആരോഗ്യം വകുപ്പ് 22 ന് പരിശോധിക്കാനെത്തുമെന്നു കരുതി വെട്ടിയ മീൻ അതേപടി ഫ്രിഡ്ജിൽ സൂക്ഷിച്ച്ിരിക്കുകയാണ്. ജസ്ഥിതിയറിയാൻ കാത്തിരിക്കുകയാണ് ജസ്സിയും കുടുംബവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group